വർണ വിസ്മയമൊരുക്കി പൂപ്പൊലി 2023
പഴശ്ശിയുടെയും ടിപ്പുവിന്റെയും വീര ചരിത കഥകളുറങ്ങുന്ന വയനാടൻ മണ്ണിലേക്ക് ‘പൂപ്പൊലി’ എന്ന വർണാഭമായ ആശയം നമുക്ക് മുന്നിലെത്തിച്ച ഒരു മഹാനായ മനുഷ്യനുണ്ട്. പൂപ്പൊലിയിലൂടെ വയനാടിനെ ലോക ടൂറിസം മാപ്പിൽ അടയാളപ്പെടുത്തിയ വ്യക്തിത്തതിന്റെ ഉടമ.Dr. P Rajendran.അദ്ദേഹത്തിന്റെ വർണം ചാലിച്ച ചിന്തയാണ് പൂപ്പൊലി. നയന മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പൂപ്പൊലിയുടെ ശില്പിയായി എന്നും ഓർക്കാം Kerala Agricultural ഡയറക്ടർ ആയിരുന്ന Dr. P Rajendran സാറിനെ…
മഹാമാരിക്ക് ശേഷം വീണ്ടും …..
കോവിഡ് മഹാമാരിക്ക് ശേഷം വയനാടൻ ജനതയിൽ ആവേശവും ആഹ്ലാദവും നിറയ്ക്കാൻ ഉതകുന്ന രീതിയിലാണ് ഈ പുഷ്പമേള അണിയിച്ചൊരുക്കിയിരിക്കുന്നത്.വയനാടിന്റെ പ്രശസ്തമായ ഇടയ്ക്കൽ ഗുഹയും ഹെറിറ്റേജ് മ്യൂസിയവുo നിലകൊള്ളുന്ന അമ്പലവയലിന്റെ സൗന്ദര്യത്തിന് പതിന്മടങ് മാറ്റ് കൂട്ടാൻ പൂപ്പൊലിക്ക് കഴിയുന്നു.രണ്ടു വർഷത്തെ ഇടവേളകൾക്ക് ശേഷം വളരെ മനോഹരമായി പൂപ്പൊലിക്ക് തുടക്കം കുറിച്ചിരിക്കുന്നു. .12 ഏക്കറിൽ നീണ്ടു കിടക്കുന്ന പൂക്കളുടെ ലോകത്തേക്കാണ് പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള സന്ദർശകരെ സ്വീകരിക്കുന്നത്..കേരളത്തിന്റെ അകത്തു നിന്നും പുറത്ത് നിന്നും ധാരാളം പേരാണ് ഇവിടെ ദിനംതോറും എത്തിച്ചേരുന്നത്.വയനാട്ടിലെ കാർഷിക മേഖലക്ക് നല്ലൊരു മുതൽകൂട്ടാണ് പൂപ്പൊലി . പുഷ്പ – ഫല പ്രദർശനത്തിലൂടെ നല്ലൊരു വരുമാനം ഈ മേഖലക്ക് ലഭിക്കുന്നുണ്ട്. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക് വരുന്നത്.
എക്കോ ഫ്രണ്ട്‌ലി പൂപ്പൊലി
പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് ഇത്തവണ പൂപ്പൊലി.പ്ലാസ്റ്റിക് ഒഴിവാക്കി തേങ്ങോല, മുള എന്നീ ബദൽ ഉത്പന്നങ്ങലാണ് – ജൈവ മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ എന്നിവ പ്രത്യേകം കൈകാര്യം ചെയ്യാൻ പിറ്റ് കമ്പോസ്റ്റുകളും ചവറ്റുകൊട്ടകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
പൂപ്പൊലിയെ വര്‍ണാഭമാക്കാന്‍ ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, ചെണ്ടുമല്ലിത്തോട്ടം ഇവയ്ക്ക് പുറമേ തായ്‌ലാന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത വിവിധയിനം ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍ നിന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വ്വയിനം അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയില്‍ നിന്നുള്ള സ്‌ട്രോബറി ഇനങ്ങള്‍ എന്നിവയുടെ വിസ്മയകരമായ കാഴ്ച ഇവിടെ കാണാം. കൊതുമ്പുവള്ളം ഗാര്‍ഡന്‍, റോക്ക് ഗാര്‍ഡന്‍, പര്‍ഗോള, ജലധാരകള്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍ , വിവിധതരം ശില്പങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്,ഊഞ്ഞാല്‍, , വിവിധയിനം പക്ഷിമൃഗാദികള്‍, വൈവിധ്യമാര്‍ന്ന രുചിഭേദങ്ങള്‍ കൊണ്ട് നിറഞ്ഞ ഫുഡ്‌കോര്‍ട്ട്, പാചകമത്സരം, പെറ്റ് ഷോ, 200ല്‍പരം സ്റ്റാളുകള്‍ എന്നിവ തീര്‍ച്ചയായും സന്ദര്‍ശകരില്‍ കൗതുകവും ആനന്ദവും സൃഷ്ടിക്കും. വൈവിധ്യവും അപൂര്‍വവും ദൃശ്യമനോഹരവുമായ അലങ്കാരപുഷ്പങ്ങളുടെ ഒരു മായികലോകമാണ് പൂപ്പൊലി. വര്‍ണ്ണ പുഷ്പങ്ങളുടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനം മാത്രമല്ല, മറിച്ച് കാര്‍ഷിക വിജ്ഞാനം, വിപണനം, പ്രഗത്ഭർ നയിക്കുന്ന കാര്‍ഷിക സെമിനാറുകള്‍, വിവിധയിനം മത്സരങ്ങള്‍, കലാസായാഹ്നങ്ങള്‍ എന്നിവ കൊണ്ട് 15 ദിവസം പൂപ്പൊലി 2023 സന്ദര്‍ശകരെ ആകര്‍ഷിക്കും.
നിങ്ങളെ കാത്ത് ഞങ്ങളും..
ഈ വർഷത്തെ പൂപ്പൊലി ഞങ്ങൾക്കും ഏറെ പ്രിയപ്പെട്ടതാണ്.stall no. B23 ൽ നിങ്ങളെ കാത്ത് ഞങ്ങളും ഉണ്ട്..
ദൃഢതയുള്ള പാരമ്പര്യങ്ങളുടെ ഉറപ്പുള്ള കാൽച്ചുവടുകൾക് മനോഹരമായ കല്ലുകളിൽ തീർത്ത ഞങ്ങളുടെ ഉറപ്പ്…
AIN granite_
ഗ്രാനൈറ്റിന്റെ അത്ഭുത ലോകത്തേക്
നിങ്ങൾക് ഹൃദ്യമായ സ്വാഗതം.
പൂപ്പൊലി ഒരുക്കുന്ന വർണ വിസ്മയ കാഴ്ചകളിലൂടെ കണ്ടതും കാണാത്തതുമായ ഓരോ പൂവിനെയും അടുത്തറിയാൻ നമുക്ക് കഴിയും. ചുരുക്കി പറഞ്ഞാൽ ഒരുപാടിനം പുഷ്പങ്ങളും ഫലങ്ങളും അവരുടെ കഥ പറയാൻ ഒത്തുകൂടുന്ന ഒരു അനുഭവമാണിത്. ആ പുഷ്പ വീചികളിലൂടെ നടന്നു കഴിയുമ്പോൾ അത്രമേൽ മനോഹരമായ കാഴ്ച സമ്മാനിക്കുന്നത് അടുത്ത വർഷത്തെ പൂപ്പൊലിക്കായുള്ള കാത്തിരിപ്പാണ്.
നിർമിതികളിലെ പുതുമകൾക്കനുസരിച്ച് അകത്തളങ്ങൾ അഴകുറ്റതാക്കാം.
To get our product and services contact us at +91 9526804445
info@aingranite.com
Reach out to our website
aingranite.com